08
Aug 2023
Sat
08 Aug 2023 Sat

ലഡാക്കില്‍ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറും 8 ജവാന്‍മാരുമാണ് മരിച്ചത്. ലേയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കിയാരിയില്‍ ശനി വൈകീട്ട് 4.45ഓടെയാണ് അപകടമെന്ന് ലേ പൊലീസ് സൂപ്രണ്ട് നിത്യ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു ജവാന്‍ ചികില്‍സയിലാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വാഹനങ്ങളിലായി നീങ്ങുകയായിരുന് സൈനികവ്യൂഹത്തില്‍പെട്ട ഒരു ട്രക്ക് ആണ് നദിയിലേക്ക് മറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക