28
Sep 2023
Sun
28 Sep 2023 Sun

കോഴിക്കോട് കൊടുവള്ളിയില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്പതു വയസുകാരിക്ക് പരിക്ക്. പോങ്ങോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടി സമീപത്തുള്ള കടയിലേക്ക് പോകുന്നതിനിടെയാണ് സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴയില്‍ മണ്ണ് കുതിര്‍ന്നതോടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.