ലിഫ്റ്റ് വാഗ്ദാനം ചെയ്തശേഷം 92കാരിയെ ബലാൽസംഗം ചെയ്തു. മധ്യപ്രദേശിലെ ഷാദോൾ ജില്ലയിലാണ് സംഭവം. വൃദ്ധയെ ബലാൽസംഗം ചെയ്ത ഭഗവന്ത കോൾ എന്ന സോനുവിനെ(42)പൊലീസ് അറസ്റ്റ് ചെയ്തു.
|
ജബൽപൂരിൽ നിന്ന് ഷാദോളിലെ ബന്ധുവീട്ടിലേക്കു പോവുമ്പോഴാണ് പ്രതി വൃദ്ധയെ ബലാൽസംഗത്തിനിരയാക്കിയത്. ബൈക്കിലെത്തിയ പ്രതി വൃദ്ധയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. വൃദ്ധ ബൈക്കിൽ കയറിയതോടെ വനമേഖലയിലേക്ക് കൊണ്ടുപോവുകയും ബലാൽസംഗശേഷം പ്രതികടന്നുകളയുകയുമായിരുന്നു. ഒരു വിധേന ബന്ധുവീട്ടിലെത്തിയ വൃദ്ധ വിവരം അറിയിക്കുകയും പൊലീസിൽ സമീപിക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാത്രി ഷാദോളിലെത്തിയ വൃദ്ധ രാത്രി റെയിൽവേ സ്റ്റേഷനിൽ തങ്ങുകയും ഇവിടെ നിന്ന് ഓട്ടോ വിളിച്ച് അന്താര ഗ്രാമത്തിലെത്തി ബസ് കാത്തുനിൽക്കുകയുമായിരുന്നു. ഈ സമയമാണ് പ്രതി ബൈക്കിലെത്തി വൃദ്ധയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



