തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി 97 താൽക്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കഴിഞ്ഞവര്‍ഷം അനുവദിച്ച 81 ബാച്ചുകള്‍ക്ക് പുറമേയാണ് 97 അധിക ബാച്ച് അനുവദിച്ചത്. 57 ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും 40 ബാച്ചുകള്‍ എയ്ഡഡ് മേഖലയിലുമായാണ് അനുവദിച്ചിരിക്കുന്നത്.
|
സയന്‍സ്-17, ഹ്യുമാനിറ്റിസ്-52 , കൊമേഴ്സ്-28 എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിച്ചത്. 5,820 അധിക സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ ബാച്ചുകള്‍ മലപ്പുറം ജില്ലയിലാണ് അനുവദിച്ചിരിക്കുന്നത്. 53 ബാച്ചുകളാണ് മലപ്പുറത്തിന്. പാലക്കാട് (4) കോഴിക്കോട് (11) കാസര്‍ഗോഡ് (15) കണ്ണൂര്‍ (10) വയനാട് (4) എന്നിങ്ങനെ ആണ് മറ്റു ജില്ലകൾക്ക് അനുവദിച്ച ബാച്ചുകളുടെ എണ്ണം. ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ആവശ്യത്തിന് കുട്ടികൾ എത്താത്ത ബാച്ച് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





