കൃത്യനിര്‍വഹണത്തിലെ മികവുകൊണ്ട് ലേഡി സിംഹം എന്ന വിളിപ്പേരു നേടിയ ഐപിഎസ് ഉദ്യോഗസ്ഥ വിവാഹത്തട്ടിപ്പിനിരയായി. 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠ താക്കൂര്‍ ആണ് രോഹിത് രാജ് എന്ന യുവാവിന്റെ തട്ടിപ്പിനിരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥനാണന്ന് അവകാശപ്പെട്ട യുവാവുമായി വിവാഹം നടന്ന ശേഷമാണ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയ ശ്രേഷ്ഠ താക്കൂര്‍ തട്ടിപ്പ് തിരിച്ചറിയുന്നത്. 2018ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ശ്രേഷ്ഠ രോഹിത് രാജിനെ പരിചയപ്പെടുന്നത്. (lady singham ips officer became victim of wedding fraud)
|
2008 ബാച്ച് ഐആര്എസുകാരനാണെന്നും റാഞ്ചിയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആണെന്നുമായിരുന്നു രോഹിത് രാജ് ശ്രേഷ്ഠയോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് വിവാഹാലോചന സ്വീകരിച്ച ശ്രേഷ്ഠ രോഹിതുമായി വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് രോഹിത് രാജ് ഐആര്‍എസ് ഉദ്യോഗസ്ഥനല്ലെന്നു തിരിച്ചറിയുന്നത്.
അതേസമയം വിവാഹം കഴിഞ്ഞതിനാല്‍ ഇക്കാര്യം അവഗണിക്കാമെന്ന് കരുതിയെങ്കിലും തന്റെ പേര് ഉപയോഗിച്ച് മറ്റുള്ളവരെ തട്ടിപ്പിനിരയാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹമോചനം തേടുകയും രോഹിത്തിനെതിരേ തട്ടിപ്പിന് കേസ് കൊടുക്കുകയുമായിരുന്നു. രോഹിത്തിനെ അറസ്റ്റ് ചെയ്ത പൊലീസ് കേസില്‍ അന്വേഷണം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





