രാമായണവും മഹാഭാരതവും സാങ്കല്‍പ്പിക കഥയാണെന്നു കുട്ടികളെ പഠിപ്പിച്ചതിന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. അധ്യാപികയ്‌ക്കെതിരേ ബിജെപി എംഎല്‍എ വേദയാസ് കാമത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.(teacher dismissed for teaching students mahabharath and ramayan were imaginary)
|
2002 ഗോധ്ര കലാപത്തെക്കുറിച്ചും ബല്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിനെക്കുറിച്ചും പരാമര്‍ശിച്ച അധ്യാപിക പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും സംസാരിച്ചുവെന്നും ഹിന്ദുത്വര്‍ ആരോപിച്ചു. ശനിയാഴ്ചയായിരുന്നു ഹിന്ദുത്വര്‍ അധ്യാപികയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെ അധ്യാപികയെ ഇവര്‍ ജോലി ചെയ്തിരുന്ന സെന്റ് ജെറോസ സ്‌കൂളില്‍ നിന്നു പുറത്താക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





