08
Feb 2024
Tue
08 Feb 2024 Tue
abdunnasar madani admitted in hospital

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മഅ്ദനി.(pdp chairman abdunnasar madani hospitalised)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് കേരളത്തിലെത്തിയത്. ഗുരുതരമായ രോഗങ്ങളാല്‍ വേട്ടയാടപ്പെടുന്ന മഅ്ദനിക്ക് ചികിത്സയ്ക്കായി പൊലീസ് അനുമതിയോടെ കൊല്ലം ജില്ല വിട്ടു പുറത്തേക്ക് പോകാമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക