സിനിമ ആസ്വാദകര്‍ക്ക് സന്തോഷവാര്‍ത്ത; ‘ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ
|
സിനിമ ആസ്വാദകര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം പ്രഖ്യാപിച്ചതിലും നേരത്തെ തിയറ്ററുകളിലെത്തും. മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിര്‍വഹിക്കുന്നു.
കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്‌നമാണ് പൃഥ്വിരാജും നടത്തിയത്.
2008ല്‍ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14 നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ എസ്സും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്.
Prithviraj Sukumaran’s ‘Aadujeevitham’ to arrive in March, deets inside


