ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യമുയർത്തിയ മുസ് ലിം ലീഗുമായി കോൺഗ്രസ് നേതൃത്വം ആലുവയിലെ ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ച സമാപിച്ചു. കോൺഗ്രസുമായി നടന്നത് തൃപ്തികരമായ ചർച്ചയെന്നും ചൊവ്വാഴ്ച പാർട്ടി യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.(muslim league congress meeting ends about third seat demand)
|
പ്രശ്നം സൗഹൃദപരമായി തീർക്കുമെന്നായിരുന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ചർച്ചയ്ക്ക് മുമ്പ് പ്രതികരിച്ചത്. എന്നാൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ച് നിൽക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി മാധ്യമങ്ങളോടു പറയുകയുണ്ടായി.
പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ലീഗിൻറെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തത്. കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ കോൺഗ്രസിൻറെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





