ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാറിന്റെ വിന്‍ഡോ ഗ്ലാസ് വൃത്തിയാക്കിയ ശേഷം പണംചോദിച്ച യുവാവിനെ സര്‍ക്കാര്‍ വക കാറോടിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ചവിട്ടിത്തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി ദാരുണമരണം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.(man run over by tipper lorry after alleged kick by government officer over cleaning car windows at traffic signal)
|
വിന്‍ഡോ ഗ്ലാസ് വൃത്തിയാക്കിയ ശേഷം പണംചോദിച്ച യുവാവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വഴക്കിടുകയും ഇതിനിടെ യുവാവിനെ ഇയാള്‍ തൊഴിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്നുവന്ന ടിപ്പര്‍ ലോറി കയറുകയും യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു.
മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് വാഹനമോടിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. യുവാവിന്റെ മരണത്തിനു കാരണക്കാരനായ ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെയും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





