01
Feb 2024
Mon
01 Feb 2024 Mon
Missing engineering student’s charred body found on outskirts of Bengaluru

ബംഗളൂരുവില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയും ബംഗളൂരുവിലെ അലയന്‍സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ഹര്‍ഷിത് കൊണ്ടാല(19)യാണ് കൊല്ലപ്പെട്ടത്.(Missing engineering student’s charred body found on outskirts of Bengaluru)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ തെലഗരഹള്ളിയിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തിലായിരുന്നു പാതി കത്തിയ മൃതദേഹം കണ്ടെത്തിയത്. കോളജില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ താളിയിലെ കോളജ് ഹോസ്റ്റലില്‍ ആയിരുന്നു ഹര്‍ഷിത് താമസിച്ചിരുന്നത്. കോളജിന്റെ ബസ്സില്‍ ആണ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ഥികള്‍ കോളജിലേക്ക് വന്നുപോയിരുന്നത്.

ഫെബ്രുവരി 21നാണ് ഹര്‍ഷിതിനെ കാണാതായത്. അന്നേദിവസം രാവിലെ 10.37ന് ഹോസ്റ്റല്‍ വളപ്പിലൂടെ ഹര്‍ഷിത് നടന്നുപോവുന്നത് കണ്ടുവെന്നാണ് വാര്‍ഡന്‍ മാതാപിതാക്കളെ അറിയിച്ചത്. മകനെ കാണാതായെന്ന വിവമരമറിഞ്ഞ് ഫെബ്രുവരി 23ന് വിദ്യാര്‍ഥിയുടെ പിതാവ് താളി സ്റ്റേഷനിലെത്തി മാന്‍ മിസ്സിങ് പരാതി നല്‍കി.

ഞായറാഴ്ചയാണ് യൂക്കാലിപ്റ്റ്‌സ് തോട്ടത്തില്‍ കത്തിയനിലയില്‍ മൃതദേഹം കണ്ടുവെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. വിദ്യാര്‍ഥിയുടെ ബാഗും മൊബൈല്‍ ഫോണും ഐഡി കാര്‍ഡുമൊക്കെ മൃതദേഹത്തിനടുത്തു നിന്നു ലഭിച്ചു. ഹര്‍ഷിതിന്റെ ചെരുപ്പും വസ്ത്രങ്ങളും പിതാവ് തിരിച്ചറിഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്ന് ബിയര്‍കുപ്പികളും പലഹാരപാക്കറ്റുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക