30
Feb 2024
Mon
30 Feb 2024 Mon
man dies in bull attack while he came to bring son from school

സ്‌കൂളില്‍ നിന്നു മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവാനെത്തിയ യുവാവിനെ തെരുവുകാള കുത്തിക്കൊന്നു ഡല്‍ഹിയിലെ കല്‍കാജിയിലാണ് സംഭവം. സുഭാഷ് കുമാര്‍ എന്ന 42കാരനാണ് കൊല്ലപ്പെട്ടത്.(man dies in bull attack while he came to bring son from school)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍കാജിയിലെ സെന്റ് ജോര്‍ജ് സ്‌കൂളില്‍ പഠിക്കുന്ന മൂത്ത മകനെ കൂട്ടിക്കൊണ്ടുപോവാന്‍ വ്യാഴാഴ്ച വൈകീട്ട് വന്നപ്പോഴായിരുന്നു സുഭാഷ് കുമാര്‍ ആക്രമിക്കപ്പെട്ടത്. ഈ സമയം തെരുവുകാള യുവാവിനെ കുത്തിവീഴ്ത്തി. നിലത്തുവീണ സുഭാഷിനെ നെഞ്ചിലും തലയിലുമൊക്കെ കാള നിരന്തരം തൊഴിക്കുകയും കുത്തുകയും ചെയ്തു. അച്ഛനെ കാളയാക്രമിക്കുന്നതു കണ്ട മകന്‍ നിലവിളിച്ച് സഹായംതേടുകയായിരുന്നു.

കൂടുതല്‍ പേരെത്തിയാണ് കാളയെ മാറ്റി സുഭാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സുഭാഷിന്റെ വാരിയെല്ലുകള്‍ ഒടിയുകയും തലയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബത്ര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് യുവാവ് മരിച്ചത.് ബിഹാര്‍ സ്വദേശിയായ സുഭാഷ് കുമാര്‍ ഡല്‍ഹിയില്‍ ലോണ്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു സുഭാഷ് താമസിച്ചിരുന്നത്. മേഖലയില്‍ തെരുവുകാളകളുടെ ശല്യം രൂക്ഷമാണെന്നും മുമ്പ് നിരവധി പേര്‍ക്ക് ഇവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.