കൊച്ചി: സിപിഐഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. രണ്ടാം പ്രതി പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ബാക്കി എട്ടു പേരെയും കോടതി വെറുതെ വിട്ടു. 1999ല്‍ തിരുവോണ നാളില്‍ പി ജയരാജനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കേസ്.(highcourt acquits all accused excluding one over murder attempt case of p jayarajan)
|
ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ജസ്റ്റിസ് പി സോമരാജന്‍ വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





