ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുന്നതിനായി യുവതി കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓടയില്‍ നിന്നാണ് ബാഗിലാക്കി ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
|
സംഭവത്തില്‍ കുഞ്ഞിന്റെ മാതാവായ തമിഴ്‌നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, യുവതിയുടെ കാമുകന്‍ തമിഴ്‌നാട് നെയ്വേലി സ്വദേശി ജയസൂര്യ (23), ഇയാളുടെ പിതാവ് എന്നിവര്‍ അറസ്റ്റിലായി.(deadbody of baby found in decomposed stage killed by mother for going with lover)
ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം തിരൂരില്‍ എത്തിയ യുവതിയെ കഴിഞ്ഞദിവസം ബന്ധുക്കളില്‍ ഒരാള്‍ കണ്ടതാണ് കുഞ്ഞിന്റെ കൊലപാതകം പുറത്തറിയാന്‍ സഹായകമായത്. ശ്രീപ്രിയയുടെ ഒപ്പം കുട്ടി ഇല്ലാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജയസൂര്യയും ഇയാളുടെ അച്ഛനുമാണ് കുഞ്ഞിനെ കൊന്നതെന്നാണ് ശ്രീപ്രിയയുടെ മൊഴി.
കൊലപാതകത്തില്‍ ജയസൂര്യയുടെ മാതാവിനും പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ് ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് തൃശൂരിലെ കുഞ്ഞി്‌ന്റെ മൃതദേഹം കണ്ടെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





