ന്യൂഡല്‍ഹി: കുടുംബവഴക്കിനിടെ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന ഭര്‍ത്താവിന് കുറ്റബോധം തോന്നിയത് നാലാംദിവസം. ഇതോടെ ഇയാള്‍ കരഞ്ഞുനിലവിളിച്ച് ആളെക്കൂട്ടി. ഡല്‍ഹിയിലെ ഗാസിയാബാദിലാണ് സംഭവം.(man kills wife and keeps body for four days)
|
55കാരനായ ഭാരത് സിങ് ആണ് ഭാര്യ സുനിത(51)യെ ശ്വാസം മുട്ടിച്ചുകൊന്നത്. കൊലപാതകം നടത്തി നാലാമത്തെ ദിവസം വീടിനു മുന്നിലിരുന്നു നിലവിളിച്ച ഭാരത് സിങ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അയല്‍വാസികളോട് വെളിപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മൂന്നുദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് സാഹചര്യതെളിവുകളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് നീക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഭാരത് സിങ് പുറത്തുപറയുന്നത് വരെ കൊലപാതകവിവരം അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ഭാര്യയെ കൊന്നുവെന്നും പൊലീസ് മുമ്പാകെ തനിക്ക് കീഴടങ്ങണമെന്നും ഭാരത് സിങ് അയല്‍വാസികളോടു പറയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





