കര്‍ണാടക നിയമസഭ സ്ഥിതി ചെയ്യുന്ന ബംഗളൂരുവിലെ വിധാന്‍ സൗദയില്‍ പാക് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന കേസില്‍ മൂന്നു പേര് അറസ്റ്റിലായി. മുഹമ്മദ് നഷിപുഡി, മുനവ്വര്‍, ഇല്‍താസ് എന്നിവരാണ് അറസ്റ്റിലായത്.(three arrested over pro pakistan slogan raised in vidhan soudha)
|
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപോര്‍ട്ടിന്റെയും സാഹചര്യ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സയിദ് നസീര്‍ ഹുസയ് ന് ജയിച്ചതിനെ തുടര്‍ന്നായിരുന്നു പാകിസ്താന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിധാന്‍ സൗധയില്‍ നിന്ന് ഉയര്‍ന്നുവെന്നാണ് കേസ്. ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ദൃശ്യം കണ്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതേസമയം പ്രവര്‍ത്തകര്‍ നസീര്‍ സാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





