07
Mar 2024
Mon
07 Mar 2024 Mon
supreme court directs aap to leave its office in delhi

ഡല്‍ഹിയിലെ പാര്‍ട്ടി ഓഫിസ് ജൂണ്‍ 15നകം ഒഴിഞ്ഞുപോവുന്നതിന് ജൂണ്‍ 15 വരെ ആംആദ്മി പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ആംആദ്മിയുടെ പാര്‍ട്ടി ഓഫിസ് ഇരിക്കുന്ന സ്ഥലം ഡല്‍ഹി ഹൈക്കോടതി വികസിപ്പിക്കുന്നതിന് അനുവദിച്ച ഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. പകരം ഭൂമിക്കായി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫിസ് ഒഴിയുന്നതിന് ജൂണ്‍ 15 വരെ സമയം നല്‍കുന്നതെന്നു കോടതി വ്യക്തമാക്കി. 2017 മുതല്‍ ഭൂമി ആംആദ്മി കൈയേറിയിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. അതേസമയം ആം ആദ്മിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി 2015ല്‍ ഡല്‍ഹി സര്‍ക്കാരാണ് ആംആദ്മി പാര്‍ട്ടി ഓഫിസിനായി ഭൂമി അനുവദിച്ചതെന്നു വ്യക്തമാക്കി.

അതേസമയം കോടതിയുടെ ഭാഗമായിരിക്കെ ഭൂമി ഡല്‍ഹി ഹൈക്കോടതിക്ക് നല്‍കാനാവില്ലെന്ന് പറയാന്‍ അഭിഷേക് മനു സിങ്‌വിക്ക് ആകില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ ഓഫിസ് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ പെരുവഴിയിലായിപ്പോകുമെന്നും അഭിഷേക് മനു സിങ്‌വി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക