ഡിഗ്രിയുള്ളവര്‍ക്ക് മികച്ച ശമ്പളത്തോടെ സര്‍ക്കാര്‍ ജോലിക്ക് അവസരമൊരുക്കി ജാര്‍ഖണ്ഡ് ഹൈക്കോടതി അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 55 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
|
അവസാന തിയ്യതി: 2024 മാര്‍ച്ച് 22
ശമ്പളം
44,900 മുതല്‍ 1,42,400 രൂപ വരെയാണ് മാസം ശമ്പളം.
പ്രായപരിധി
21 വയസ്സ് മുതല്‍ 35 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത
ബിരുദം .
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
അപേക്ഷ ഫീസ്
റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് 500 രൂപയും, SC/ ST കാറ്റഗറികാര്‍ക്ക് 125 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട രീതി
അപേക്ഷിക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഒഫീഷ്യല്‍ സൈറ്റിലേക്ക് കയറാം. ഹോം പേജിലെ റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. അപേക്ഷാഫോറം പൂര്‍ണമായി ഫില്‍ ചെയ്യുക. ആവശ്യമായ സര്‍ട്ടിഫിക്കറ്റ്‌നല്‍കി അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.
ലിങ്ക്: https://jhc.org.in/RegCaptcha
വിജ്ഞാപനം: https://jhc.org.in/img/jhc-advertisement.pdf


