07
Mar 2024
Fri
07 Mar 2024 Fri
തൃശൂരില്‍ കെ മുരളീധരന്‍ മല്‍സരിക്കും; പ്രതാപന് സീറ്റില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത തീരുമാനങ്ങളുണ്ടാവുമെന്ന് സൂചന. വടകരയിലെ സിറ്റിങ് എംപി കെ മുരളീധരനെ തൃശൂരില്‍ മല്‍സരിപ്പിക്കാനാണ് തീരുമാനം. തൃശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന് സീറ്റുണ്ടാവില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്മജ വേണുഗോപാല്‍ അപ്രതീക്ഷിതമായ ബിജെപിയില്‍ പോയ സാഹചര്യത്തില്‍ കൂടിയാണ് കെ മുരളീധരനെ തൃശൂരില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്. പത്മജയുടെ ബിജെപി പ്രവേശനം വലിയ തോതില്‍ രാഷ്ട്രീയായുധമാക്കുമെന്ന വിലയിരുത്തലും തീരുമാനത്തിനു പിന്നിലുണ്ട്. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയത്തിനു വേണ്ടി പ്രധാനമന്ത്രിയടക്കം തൃശൂരില്‍ എത്തുകയും വിലകുറഞ്ഞ പച്ചരി തൃശൂരില്‍ വിതരണം ചെയ്തും സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം പണിയിപ്പിച്ചു സംഭാവന നല്‍കിയുമൊക്കെയാണ് ബിജെപി ഇതിനു ശ്രമിക്കുന്നത്.

പ്രതാപത്തോടെ പ്രതാപചന്ദ്രന്‍ എന്ന ചുവരെഴുത്തുകള്‍ വരെ ടി എന്‍ പ്രതാപനു വേണ്ടി തൃശൂരില്‍ എഴുതിയിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ ട്വിസ്റ്റ് ഉണ്ടാവുന്നത്. നിയമസഭാ സീറ്റ് നല്‍കുമെന്നും വിവരമുണ്ട്. അതേസമയം വടകരയില്‍ ഷാഫി പറമ്പിലോ ടി സിദ്ദീഖോ ആകും സ്ഥാനാര്‍ഥിയെന്നാണ് സൂചന. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ മല്‍സരിക്കുമെന്നും വിവരമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക