ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കെ നാടകീയമായി രാജിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍. രാജിയുടെ കാരണം അവ്യക്തമാണ്. 2027 വരെയാണ് കാലാവധി ശേഷിക്കെയാണ് അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി പദവി രാജിവച്ചിരിക്കുന്നത്.(election commissioner arun goyal resigned ahead of loksabha election)
|
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാവണമെന്ന വ്യവസ്ഥയെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയത് അടുത്തിടെയാണെന്നതിനാല്‍ അരുണ്‍ ഗോയലിന്റെ രാജി ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാമെന്നതാണ് പുതിയ നിയമം.
മൂന്നംഗം സമിതിയില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ കൂടി നിയമിക്കേണ്ടതുണ്ട് എന്നിരിക്കെയാണ് കമ്മീഷണറുടെ രാജി കൂടി ഉണ്ടായിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





