09
Mar 2024
Sat
09 Mar 2024 Sat
woman filed complaint against husband and family for hiding he is gay

സ്വവര്‍ഗാനുരാഗിയാണെന് മറച്ചുവച്ച് തന്നെ വിവാഹം കഴിച്ച ഭര്‍ത്താവിനും ഇതിനു കൂട്ടുനിന്ന ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരേ പൊലീസിനെ സമീപിച്ച് 34കാരി. പൂനെയിലെ ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. 2022 ജൂലൈയിലായിരുന്നു യുവതിയുടെ വിവാഹം.(woman filed complaint against husband and family for hiding he is gay)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹശേഷമാണ് ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന് യുവതി തിരിച്ചറിയുന്നത്. ഇതിനിടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനായി കാറും പണവും ആവശ്യപ്പെടുകയും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും യുവതി പറയുന്നു.

മകന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞിട്ടും എന്തിനാണ് ഇതു മറച്ചുവച്ച് തന്നെ വിവാഹം കഴിപ്പിച്ചതെന്നു യുവതി ഭര്‍തൃമാതാപിതാക്കളോട് ചോദിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഇയാളുടെ അമ്മയ്ക്കും അച്ഛനുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക