കാനഡയില്‍ ഇന്ത്യക്കാരായ ദമ്പതികളുടെയും കൗമാരക്കാരിയായ മകളുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍. ഒന്റാറിയോ പ്രവിശ്യയിലെ വീടിനു തീപിടിച്ച നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസ് സംശയം. മാര്‍ച്ച് ഏഴിനാണ് ഇവരുടെ വീടിന് തീപിടിച്ചത്. തീ കെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.(indian couple and daughter killed suspecious fire in canada)
|
51കാരനായ രാജീവ് വരിക്കൂ, ഭാര്യ ശില്‍പ കോത്ത(47), ഇവരുടെ മകള്‍ 16കാരിയായ മഹക് വരിക്കൂ എന്നിവരാണ് മരിച്ചത്. സംഭവദിവസം വലിയ ശബ്ദംകേട്ടുനോക്കുമ്പോഴാണ് വീടിനു തീപിടിച്ചതു കാണുന്നതെന്ന് അയല്‍വാസിയായ കെന്നത്ത് യൂസുഫ് പറഞ്ഞു. 15 വര്‍ഷമായി തങ്ങള്‍ അയല്‍വാസികളാണെന്നും രാജീവും കുടുംബവും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും കെന്നത്ത് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും ഡാഷ്‌കാം ദൃശ്യങ്ങളും ശേഖരിച്ച് സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





