കോഹ്ലിയും ഡിവില്ലിയേഴ്സും ക്രിസ് ഗെയിലുമടക്കം വമ്പന്മാര് ഉണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 15 വര്‍ഷത്ത അടങ്ങാത്ത കിരീട ദാഹം ആര്‍സിബിയുടെ പെണ്‍പട അവസാനിപ്പിച്ചു. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ സിംഹക്കുട്ടികള്‍ കപ്പടിച്ചത്. ഇതുവരെ കിരീടം നേടാത്ത ടീം എന്ന എതിരാളികളുടെ പരിഹാസത്തിനും ഇതോടെ അന്ത്യമായി. Virat Kohli congratulates Smriti Mandhana on RCB’s title win in a video call
|
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
ആര്‍സിബിയുടെ വിജയനിമിഷത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും ടീം അംഗങ്ങളെയും അഭിനന്ദിക്കാന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലി വീഡിയോ കോളിലെത്തി. സ്മൃതിയെ വീഡിയോ കോളിലൂടെ അഭിനന്ദിക്കുന്ന കോലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


