ന്യൂഡല്‍ഹി കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സീറ്റ് വീതംവയ്ക്കലുമായി ബന്ധപ്പെട്ട സഖ്യകക്ഷിയോഗത്തില്‍ തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയില്ലെന്നും ഇത് അനീതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.(union minister pasupati resigned from cabinet accuses injustice)
|
ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപി(രാം വിലാസ്)പാര്‍ട്ടിക്ക് അഞ്ചു സീറ്റുകള്‍ നല്‍കുമെന്ന് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആല്‍ജെപി അധ്യക്ഷന്‍ കൂടിയായ പശുപതി പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. വാര്‍ത്താസമ്മേളനം വിളിച്ചാണ് പശുപതി കുമാര്‍ പരസ് രാജിപ്രഖ്യാപനം നടത്തിയതെങ്കിലും ഭാവിപദ്ധതികള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്‍ഡിഎ മുന്നണിയില്‍ താന്‍ ആത്മാര്‍ഥമായാണ് നിന്നിരുന്നതെന്നും എന്നാല്‍ തനിക്കും തന്റെ പാര്‍ട്ടിക്കും നീതി കിട്ടിയില്ലെന്നും പശുപതി കുറ്റപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





