ദോഹ: ഗസയിലേക്കുള്ള 51 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഖത്തര്‍ സായുധ സേനാ വിമാനം ഈജിപ്തിലെ അല്‍ അരീശിലെത്തി. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നല്കുന്ന സഹായവുമായി എത്തുന്ന 86ാമത് വിമാനമാണിത്. (86th Qatari aid plane for Gaza arrives in Egypt )
|
ഫലസ്തീന് ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. ഗസയില്‍ പരിക്കേറ്റ നിരവധി പേരെ ചികില്‍സയ്ക്ക് വേണ്ടി ഈ വിമാനത്തില്‍ ദോഹയിലെത്തിച്ചു. ചികില്‍സയ്ക്കായി ഖത്തറിലെത്തിയ 19ാമത് ബാച്ചാണിത്. ഇതുവഴി 1500ഓളം ഗസാ നിവാസികള്‍ക്ക് ഖത്തര്‍ ചികില്‍സാ സഹായമൊരുക്കും.

ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തടവുകാരെ കൈമാറുന്നതിന് പകരമായി നിശ്ചിത കാലത്തേക്ക് വെടിനിര്‍ത്തുന്നതിനുള്ള നിര്‍ദേശം ഇസ്രായേല്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





