31
Mar 2024
Wed
31 Mar 2024 Wed
one year old boy dies after slips from father's arms in a shopping mall

ഷോപ്പിങ് മാളില്‍ വച്ച് അച്ഛന്റെ കൈയില്‍ നിന്ന് താഴെ വീണ് ഒരുവയസ്സുകാരന്‍ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ചൊവ്വാഴ്ചയാണ് അപകടം.(one year old boy dies after slips from father’s arms in a shopping mall)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാംനിലയിലെ എസ്‌കലേറ്ററിന്റെ ലാന്‍ഡിങ്ങില്‍ കുഞ്ഞിനെയുമെടുത്ത് നില്‍ക്കുകയായിരുന്നു അച്ഛന്‍. ഈസമയം ഇവിടെ മറ്റൊരു യുവാവും അയാള്‍ക്കൊപ്പം അഞ്ചുവയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. അഞ്ചുവയസ്സുകാരന്‍ എസ്‌കലേറ്ററില്‍ കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈയില്‍ നിന്ന് പിഞ്ചുകുഞ്ഞ് പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക