22
Mar 2024
Tue
22 Mar 2024 Tue

ദോഹ: ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ കെ സി അബ്ദുല്ല മൗലവിയുടെ മകൻ കെ സി അബ്ദുർറഹ്മാൻ(69) ഖത്തറിൽ നിര്യാതനായി. ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ, ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ്, മലയാളി അസോസിയേഷൻ കോഴിക്കോട് എക് സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: സഫൂറ ചെറുവാടി. മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ, നസീഫ്, ഫാത്തിമ.
മരുമക്കൾ: ശിഹാബ്, ഫിദ, ഫഹ് മി, സുഹൈൽ, റോസ്‌ന.

സഹോദരങ്ങൾ: കെ. സി മൊയ്തീൻ കോയ, കെ സി ഹുസൈൻ, കെ സി അബ്ദുല്ലത്തീഫ്, കെ സി മുഹമ്മദ് അലി, കെ സി അത്വിയ്യ, കെ സി സുഹ്റ, കെ സി മെഹർബാൻ, കെ സി മിന്നത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും.