07
Apr 2024
Tue
07 Apr 2024 Tue
man hacked mother in-Law to death in Vandoor

മലപ്പുറം വണ്ടൂരില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നു. നടുവത്ത് വരിച്ചാലില്‍ സല്‍മത്ത്(52)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സല്‍മത്തിന്റെ മകളുടെ ഭര്‍ത്താവായ സമീര്‍ മദ്യപിച്ചെത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.(man hacked mother in-Law to death in Vandoor)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാക്കത്തികൊണ്ട് സമീര്‍ സല്‍മത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മയെ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സമീര്‍ സ്ഥിരമദ്യപാനിയാണെന്നും വീട്ടുകാരുമായി വഴക്കിടുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക