പെരുമ്പാവൂര്‍: എംസി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടിയില്‍ ബൈക്ക് യാത്രികരായ അച്ഛനും മകളും ടോറസ് ലോറി കയറി മരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്റായ കോതമംഗലം കറുകടം കുന്നശേരില്‍ കെ ഐ എല്‍ദോ (52), നഴ്‌സിങ് വിദ്യാര്‍ഥിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.(father and daughter dies after torus lorry run over them)
|
ബ്ലെസിയെ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ പോവുകയായിരുന്നു എല്‍ദോ. ബുധന്‍ രാവിലെ 7.45ഓടെ പെരുമ്പാവൂര്‍-കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമായിരുന്നു അപകടം.
പിന്നിലൂടെ വരികയായിരുന്ന ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയും റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ഇതേ ടോറസ് കയറിയിറങ്ങുകയുമായിരുന്നു. ബ്ലെസി സംഭവസ്ഥലത്തു വച്ചും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും എല്‍ദോയുടെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ കുടുംബത്തിനു കൈമാറും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





