22
Apr 2024
Sun
22 Apr 2024 Sun
Kozhikode native expatriate dies in Riyad

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചീകിലോട് പൊയില്‍ പടിക്കല്‍ കോയ-ആയിഷ ദമ്പതികളുടെ മകന്‍ റിയാസ്(45)ആണ് മരിച്ചത്. രോഗബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം.(Kozhikode native expatriate dies in Riyad)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാസിന്റെ ഭാര്യ ബെസിയും മക്കളായ ഇശ ഫാത്തിമയും മുഹമ്മദ് റയ്യാനും സന്ദര്‍ശനവിസയില്‍ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ റിയാദ് കെഎംസിസി മലപ്പുരം ജില്ലാ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്.