19
Oct 2026
Mon
19 Oct 2026 Mon
court ordered woman to pay 15 lakh rupees to former groom

റിയാദ്: അമ്മയെ വെടിവെച്ച് കൊലപ്പെടുത്തുകയും സഹോദരിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി യുവതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരയായ സഹർ ബിൻത് ഫൈസൽ അൽ ഹർബിയുടെ വധശിക്ഷയാണ് ഒക്ടോബർ 18 ഞായറാഴ്ച നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യ സൗദിയിലെ അൽ ഖസീം മേഖലയിലായിരുന്നു സംഭവം. അമ്മ അമൽ ബിൻത് തുലൈഹാൻ അൽ ഹർബിയെ വെടിവെച്ച് കൊലപ്പെടുത്തിയ യുവതി മൃതദേഹത്തെ അപമാനിച്ചതായും കോടതി രേഖകളിൽ പറയുന്നു. സഹോദരിയെ കൊലപ്പെടുത്താനും ശ്രമിച്ചു.

അറസ്റ്റിനുശേഷം നടത്തിയ അന്വേഷണത്തിൽ കുറ്റം ചുമത്തുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീലുകൾക്കുശേഷം സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും രാജകീയ ഉത്തരവിനെ തുടർന്ന് ശരീഅത്ത് നിയമപ്രകാരം ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

ഇതിനിടെ, ഭീകരവാദക്കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷയും ശനിയാഴ്ച നടപ്പാക്കിയിരുന്നു. ഒക്ടോബർ 15ന് മക്കയിലെ പള്ളിയിൽ അശ്ലീല പ്രവൃത്തി നടത്തിയ കേസിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെയും വധശിക്ഷയ്ക്ക് വിധേയരാക്കി.

2022 മുതൽ 2025 വരെ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളിൽ ചൈനയ്ക്കും ഇറാനും പിന്നിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് ₹4 ലക്ഷം കോടി നഷ്ടം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക