ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് രംഗത്തെ അതുല്യപ്രതിഭകളായ വി. എം. കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് ‘സർഗ്ഗവീഥിയിലെ നക്ഷത്രങ്ങൾ’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 22 വ്യാഴാഴ്ച രാത്രി ഒമ്പതിന് ഹസൻ കൊണ്ടോട്ടിയുടെ അപ്പാർട്ട്മെന്റിൽ നടന്ന പരിപാടിയിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
|
മാപ്പിളപ്പാട്ടിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ വി. എം. കുട്ടിയുടെയും കോഴിക്കോട് അബൂബക്കറിന്റെയും കലാജീവിതവും സർഗാത്മക സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു.
കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്റർ പ്രസിഡന്റ് അരുവി മോങ്ങം അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ പ്രമുഖ സാഹിത്യകാരൻ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതം ആശംസിച്ചു. അബ്ദുള്ള മുക്കണ്ണി, സീതീ കൊളക്കാടൻ, അബ്ദുറഹിമാൻ മാവൂർ, വൈസ് പ്രസിഡന്റ് മുസ്തഫ, ഇസ്മായിൽ മുണ്ടുപറമ്പ്, കെ. കെ. മുഹമ്മദ് കൊണ്ടോട്ടി, അഷ്റഫ് മുല്ലപ്പള്ളി, സാബിൽ മമ്പാട്, ഇല്ല്യാസ് കല്ലിങ്ങൽ, റഹ്മത്ത് അലി തുറക്കൽ, മൂസ പള്ളത്ത്, റഫീഖ് കൂളത്ത് എന്നിവർ ആശംസകൾ നേർന്നു. ഹസൻ കൊണ്ടോട്ടി നന്ദി രേഖപ്പെടുത്തി.
അനശ്വര ഗാനങ്ങളുമായി ‘ഓർമ്മച്ചെപ്പ്’
അക്കാദമി എക്സിക്യൂട്ടീവ് അംഗമായ ജമാൽ പാഷ, എം. എസ്. ബാബുരാജ്, വി. എം. കുട്ടി, കോഴിക്കോട് അബൂബക്കർ തുടങ്ങിയ പ്രതിഭകളോടൊപ്പം പ്രവർത്തിച്ച കാലത്തെ ഗാനാനുഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ട് ‘ഓർമ്മച്ചെപ്പിന്’ തുടക്കം കുറിച്ചു.
നിസാർ മടവൂർ അവതാരകനായ ‘ഓർമ്മച്ചെപ്പ്’ ഗാനമാലിക ജമാൽ പാഷയുടെ നേതൃത്വത്തിൽ അരങ്ങേറി. പ്രശസ്ത ഗായകരായ കരീം മാവൂർ, നൂഹ് ബീമാപള്ളി, മൻസൂർ ഫറോക്ക്, കമാൽ വണ്ടൂർ, സോഫിയ സുനിൽ, ബീഗം ഖദീജ, റഹീം കാക്കൂർ, അബ്ദുള്ള ഹിറ്റാച്ചി, ബഷീർ കരിമ്പിലാക്കൽ, കോയമോൻ, ഫൈസൽ പി. സി,ഹസൻ കൊണ്ടോട്ടി, റഹീം കൊടുവള്ളി, മുഷ്താഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മാപ്പിളപ്പാട്ടിന്റെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് സദസ്സിന് ഗൃഹാതുരമായ അനുഭവമായി.
നിസാർ മടവൂർ നിർമ്മിച്ച ദൃശ്യാവിഷ്ക്കാരം സർഗ്ഗവീഥിയിലെ നിത്യ നക്ഷത്രങ്ങൾ പ്രദർശിപ്പിച്ചു.
മാപ്പിളപ്പാട്ടിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മഹാപ്രതിഭകളുടെ കലാപാരമ്പര്യവും സംഭാവനകളും പുതുതലമുറയിലേക്ക് കൈമാറുന്ന വീഡിയോ പ്രദർശനം ശ്രദ്ധേയമായി.
വി. എം. കുട്ടിയുടെയും കോഴിക്കോട് അബൂബക്കറിന്റെയും അനശ്വര ഗാനങ്ങളും കലാജീവിതത്തിലെ ഓർമകളും പങ്ക് വെച്ച അനുസ്മരണ പരിപാടി ഹൃദ്യമായ സംഗീതസ്മരണകൾ സമ്മാനിച്ച് സമാപിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




