21
Apr 2024
Tue
21 Apr 2024 Tue

ആഭരണപ്രേമികള്‍ക്ക് ഇത് നല്ല സമയമല്ല; സ്വര്‍ണവില ഇന്നും കൂടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ആഭരണപ്രേമികള്‍ക്ക് ഇത് നല്ല സമയമല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 52,600 രൂപയായി. സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ് തുകയാണ് ഇത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6575 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ആയിരുന്ന 52,520 രൂപയാണ് 52,600 രൂപയുടെ പുതിയ റെക്കോര്‍ഡിട്ടത്.കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഏപ്രില്‍ മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്.

ഏപ്രിൽ മാസത്തെ സ്വർണവില

01-Apr-24: 50880
02-Apr-24: 50680
03-Apr-24: 51280
04-Apr-24: 51680
05-Apr-24: 51320
06-Apr-24: 52280
07-Apr-24: 52280
08-Apr-24: 52520