കാസറഗോഡ്: കുവൈത്തില്‍ ഹോം നഴ്‌സ്, നഴ്‌സ് ജോലികള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ റെസ്‌ക് റാക്കറ്റ് വലവീശുന്നു. ഫേസ്ബുക്ക് പരസ്യത്തിലൂടെയാണ് കോഴിക്കോട്, തൃശൂര്‍, എറണാകുളം സ്വദേശികളായ മൂന്നംഗ സംഘം കെണിയൊരുക്കുന്നത്. ശരീര വില്‍പ്പനയ്ക്ക് വിസമ്മതിച്ച മലയാളി യുവതിയുടെ കൈ സംഘത്തില്‍പ്പെട്ടവര്‍ തിളച്ച വെള്ളത്തില്‍ മുക്കിയെന്നും കാസറഗോഡ് സ്വദേശിനി പറഞ്ഞു. ( Malayali womens are being sold to sex racket in kuwait )
|
മാര്‍ച്ച് നാലിന് ആണ് ഫേസ്ബുക്ക് പരസ്യം വഴി ബന്ധപ്പെട്ട കാസറഗോഡ് സ്വദേശിനി കുവൈത്തില്‍ എത്തിയത്. എറണാകുളം സ്വദേശിയായ ഷാഹുല്‍ ആണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. കുവൈത്തില്‍ എത്തിയ ശേഷം കൊടും ദുരിതമാണ് ഇവര്‍ നേരിട്ടത്.
മലപ്പുറം സ്വദേശിയായ യുവതിയാണ് തട്ടിപ്പ് സംഘത്തിന് വേണ്ട എല്ലാ ഒത്താശകളും ചെയ്യുന്നു. സംഘത്തിന്റെ വലയില്‍ അകപ്പെട്ട യുവതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതി കാസറഗോഡ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.


