17
Apr 2024
Thu
17 Apr 2024 Thu

യുവ നടന്‍ ശാലു റഹീം വിവാഹിതനായി; വധു ഡോ. നടാഷ; മറ്റ് വിശേഷങ്ങള്‍ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവനടന്‍ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹര്‍ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു.

പ്ലസ് വണ്ണിന് ഇരുവരും ഒന്നിച്ചാണ് പഠിച്ചത്. ഈ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ജനുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്.

”ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. പ്ലസ് വണ്ണില്‍ ഒന്നിച്ചായിരുന്നു പഠിച്ചത്. പതിമൂന്ന് കൊല്ലമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. അതു പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു.”- ശാലു പറയുന്നു.

രണ്ടാളും രണ്ടുമതത്തില്‍പ്പെട്ട ആളുകള്‍ ആയതുകൊണ്ടുതന്നെ ഇവരുടെ വിവാഹം എങ്ങനെ ആകുമെന്ന് നേരത്തെ മുതലേ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് നടാഷ വിവാഹത്തിന് എത്തിയത്. ചടങ്ങുകളും അതേ രീതിയില്‍ ആയിരുന്നു.

പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ജിവി പ്രകാശ് നായകനായി എത്തിയ റിബലാണ് അവസാന പുറത്തിറങ്ങിയ ചിത്രം.

ജി.വി. പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

 

 

View this post on Instagram

 

A post shared by Knowrich Weddings (@knowrichweddings)