02
Apr 2024
Sun
02 Apr 2024 Sun
Tamilnadu tightens inspection in check posts after Kerala reported bird flu

ആലപ്പുഴയില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്. കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ ചെക് പോസ്റ്റുകളില്‍ നിന്നു തിരിച്ചയ്ക്കാനാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.(Tamilnadu tightens inspection in check posts after Kerala reported bird flu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള അതിര്‍ത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരാണ് ഓരോ സംഘത്തിലും ഉണ്ടാവുക.

ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു. 17,480 താറാവുകളെയാണ് കൊന്നത്. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം ഏപ്രില്‍ 26 വരെ തുടരും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക