തിരുവനന്തപുരം: വേനല്‍ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിന ഇന്ന് കൊടിയിറക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്. ( Loksabha election 2024: Kerala public campaign ends today )
|
ഇന്ന് വൈകിട്ട് ആറു വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. അവസാന വോട്ടുകളും തങ്ങളുടെ പെട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. പ്രചാരണം കൊഴുപ്പിക്കുന്നതിന് അമിത് ഷായും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തിലെത്തും.
വടകര ടൗണില്‍ അനുമതി ഇല്ല
വടകര ടൗണില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അനുമതിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര സ്ഥാനാര്‍ത്ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തില്‍ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് തീരുമാനം.
കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറില്‍ ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഈ സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.
സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ മുതലായവയും അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.
ഏപ്രില്‍ 26ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ 4 നാണ് ഫലപ്രഖ്യാപനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





