20
Apr 2024
Fri
20 Apr 2024 Fri

വെറുതെ ഇരിക്കുമ്പോഴൊക്കെ നഖം കടിക്കുന്ന ശീലം നിങ്ങള്‍ക്കും ഉണ്ടോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, നഖം കടിക്കുന്ന ശീലക്കാര്‍ക്ക് പ്രായപരിധി ഇല്ല. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദോശ ഫലങ്ങളാണ് ഇത് നല്‍കുന്നത് വല്ലപ്പോഴുമൊക്കെ നഖം കടിക്കുന്ന ശീലം എല്ലാവര്‍ക്കും ഉണ്ടാകും. വെറുതെയിരിക്കുമ്പോഴും എന്തെങ്കിലും കാര്യത്തെപ്പറ്റിചിന്തിക്കുമ്പോഴുമെല്ലാം അറിയാതെ നമ്മള്‍ നഖം കടിക്കാറുണ്ട്. ലോകത്തെ 30ശതമാനത്തോളം ആളുകളും നഖം കടിക്കുന്ന ശീലമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ ഉല്‍ഖണ്ഡ് യും സമ്മര്‍ദ്ദവും നേരിടുന്ന അവസ്ഥയിലും നഖം കടിക്കുന്നവരാണ് എന്നാല്‍ ചിലര്‍ ബോറടിക്കുമ്പോള്‍ പോലും വെറുതെ നഖം കടിക്കുന്നവരുമുണ്ട്. ‘നഖമല്ലേ വല്ലപ്പോഴും കടിച്ചാല്‍ എന്താ ഇത്ര കുഴപ്പം?’ എന്ന് ചിന്തിക്കുന്നവര്‍ ആണോ എന്നാല്‍ അതിനെ കുറച്ചു കാണേണ്ട ഈ നഖംകടി ശീലം നിങ്ങളുടെ ആരോഗ്യത്തിന് വിപരീതമായി ചില പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. ഓണിക്കോഫാഗിയ (Onychophagia) എന്നാണ് നഖംകടിക്കുന്ന അവസ്ഥയെ വിളിക്കുന്നത്. ഈയെരു പ്രവര്‍ത്തി നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ദോഷകരമായി മാറുന്നു. തുടര്‍ച്ചയായി നഖം കടിക്കുന്ന ശീലം നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തെ വ്രണപ്പെടുത്തുകയും നഖങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. നഖങ്ങളുടെ വളര്‍ച്ച മോശപ്പെട്ട രീതിയിലായി മാറുന്നതിന് ഇത് കാരണമാകും. നിങ്ങളുടെ വിരലുകളില്‍ നിന്ന് വായിലേക്കും നഖങ്ങളില്‍ നിന്ന് മുഖത്തേക്കുമൊക്കെ ദോഷകരമായ ബാക്ടീരിയകളുടെയും വൈറസുകളും പ്രചരിക്കാനും ഈ പ്രവര്‍ത്തി വഴിയൊരുക്കിയേക്കാം കുട്ടികളിലും മുതിര്‍ന്നവരിലും ഈ ശീലം കാണപ്പെടാറുണ്ട് നഖം കടിക്കുന്നതു മൂലം ബാക്ടീരിയെയും ഫംഗസ് അണു ബാധകളെയുമെല്ലാം നമ്മള്‍ ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പനി, ജലദോഷം ഇവ ഉണ്ടാകാനുള്ള സാധ്യത കൂടും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

❗ . ദുശ്ശീലത്തെക്കുറിച്ച് അവരവര്‍ തന്നെ ബോധവാന്‍മാരാകുക

.❗  ഇടയ്ക്കിടയ്ക്ക് നഖം വെട്ടി വൃത്തിയാക്കുക

. ❗ നഖം കടിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക കാരണം നഖം കടിച്ചത് വിഴുങ്ങുന്നതിലൂടെ അപ്പന്‍ഡീസ് പോലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്

. ❗ കുട്ടികളിലാണ് ഈ ശീലമെങ്കില്‍ അവരില്‍നിന്ന് ശ്രദ്ധ മാറ്റാനോ, അല്ല എങ്കില്‍ ഈ ശീലം ചെയ്യാതിരിക്കാന്‍ ചെയ്യാതിരിക്കുകയാണെങ്കില്‍ പ്രതിഫലമായി എന്തെങ്കിലും തരാമെന്ന് പറയണം അതുവഴി അവര്‍ അത് ചെയ്യുന്നത് നിര്‍ത്തും

. ❗ മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രെദ്ധ കൊടുക്കുക

. ❗ നെയില്‍ പോളിഷ് ഇടുകയായാണെങ്കില്‍ അത് കടിക്കാതിരിക്കിക്കാന്‍ കാരണം ആകും

. ❗ മിട്ടായി കയ്യില്‍ കരുതുന്നത് നല്ലതാണ് കാരണം നഖം കടിക്കാന്‍ തോന്നുമ്പോളൊക്കെ ഇത് ഉപകാരപ്പെടും

. ❗ ഓര്‍ക്കുക അവരവര്‍ വേണ്ട എന്ന് ചിന്തിച്ചാല്‍ മാത്രമേ ഈ ശീലം മാറ്റാന്‍ കഴിയുകയുള്ളൂ

health issue nail biters