സിനിമാ, സീരിയല്‍ നടന് നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു
|
പാലക്കാട്: സിനിമാ, സീരിയല്‍ നടന് മേഴത്തൂര്‍ ഹര്‍ഷം വീട്ടില്‍ മോഹനകൃഷ്ണന് (74) അന്തരിച്ചു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന് നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലും ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന് സിനിമയിലേക്ക് എത്തിയത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന് ജയരാജുമായുള്ള അടുപ്പമാണ് മോഹനകൃഷ്ണനെ സിനിമയില്‍ എത്തിച്ചത് . കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉള്‍പ്പടെയുള്ള ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.
തൃത്താല ഹൈസ്കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങള്‍: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.
cinema serial actor mezhathur mohanakrishnan passed away


