07
Apr 2024
Sat
07 Apr 2024 Sat
daughter committed suicide after alcoholic father beats her mother

മദ്യപിച്ചെത്തി അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നതില്‍ മനംനൊന്തം മകള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കി. മധ്യപ്രദേശിലെ ഖാര്‍ഗോണണ്‍ ജില്ലയിലാണ് സംഭവം. 17കാരിയാണ് മരിച്ചത്. അച്ഛന്‍ സ്ഥിരമദ്യപാനിയാണെന്നും അമ്മയെ നിത്യവും തല്ലുമായിരുന്നുവെന്നും ആത്മഹത്യാകുറിപ്പെഴുപ്പെഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.(daughter committed suicide after alcoholic father beats her mother)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
അതേസമയം പോലീസ് പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചു. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ അനിയത്തിയും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്ഥിരമദ്യപാനിയായ അച്ഛന്‍ അമ്മയെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും അച്ഛനെതിരേ നടപടിയൊന്നും ഉണ്ടായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക