17
Apr 2024
Mon
17 Apr 2024 Mon
cat in china sets house on fire

ബീജിങ്: ചൈനയിലെ ഒരു വളര്‍ത്തുപൂച്ചയുടെ വികൃതി കാരണം കുടുംബത്തിനുണ്ടായത് 11 ലക്ഷത്തോളം രൂപയുടെ നഷ്ടം. പൂച്ചയുടെ ഓട്ടത്തിനും ചാട്ടത്തിനുമിടയില്‍ കത്തിയമര്‍ന്നത് വീടിന്റെ ഒരു നില മുഴുവന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂച്ച അബദ്ധത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണാക്കുകയും അതുവഴി വീടിന് തീപിടിക്കുകയുമായിരുന്നു. 100,000 യുവാന്‍ (ഏകദേശം 11,67,641 രൂപ)യുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ഫ്ളാറ്റിലാണ് സംഭവം. (cat-in-china-sets-house-on-fire)

വീടിന് തീപിടിച്ചതായി അയല്‍വാസി ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഓടിയെത്തിയ അവര്‍ കണ്ടത് തീ ആളിപ്പടര്‍ന്ന വീടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിന്‍ഗൗഡിയാവോ എന്നു പേരുള്ള തങ്ങളുടെ ഓമന പൂച്ചയാണ് വില്ലനെന്ന് മനസ്സിലായത്. ഉടമകള്‍ സ്ഥലത്തില്ലാത്തപ്പോള്‍ അടുക്കളയില്‍ ഓടിക്കളിച്ച പൂച്ച അബദ്ധത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ടച്ച് പാനലില്‍ ചവിട്ടുകയായിരുന്നു. ഇന്‍ഡക്ഷന്‍ ഓണാകുകയും അതുവഴി തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തീപിടിത്തത്തില്‍ വീടിന്റെ ഒന്നാം നില മുഴുവന്‍ കത്തിനശിച്ചു. എന്നാല്‍ ഒരു പോറലുമില്ലാതെ പൂച്ച രക്ഷപ്പെട്ടു. മുകളിലെ നിലയിലുള്ള കാബിനറ്റില്‍ ഒളിച്ചിരുന്ന പൂച്ചയെ അഗ്‌നിശമന സേനാംഗങ്ങളാണ് കണ്ടെത്തിയത്. അതേസമയം, ഇന്‍ഡക്ഷന്‍ കുക്കറിലെ പവര്‍ ഓഫ് ചെയ്യാന്‍ മറന്നത് തന്റെ തെറ്റാണെന്ന് ഉടമ പിന്നീട് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.