ലൈംഗികാതിക്രമ വീഡിയോകള്‍ ചോരുകയും പോലീസ് കേസെടുക്കുകയും ചെയ്തതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനിക്കുന്നതു വരെയാണ് നടപടിയെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.(JDS suspends Prajwal Revanna from party after his sex videos circulates)
|
പ്രജ്വല്‍ രേവണ്ണയുടെ ചെയ്തികള്‍ക്ക് പാര്‍ട്ടിയോ അദ്ദേഹത്തിന്റെ കുടുംബമോ ഉത്തരവാദികളല്ലെന്നും കുമാരസ്വാമി പറഞ്ഞു. പ്രജ്വല്‍ രേവണ്ണയുടെ മുന്‍ വീട്ടുജോലിക്കാരിയാണ് ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഏപ്രില്‍ 28ന് പോലീസ് പ്രജ്വലിനെതിരേ കേസെടുക്കുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണയും പിതാവ് എച്ച് ഡി രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴൊക്കെ എച്ച്ഡി രേവണ്ണ തന്നെ കയറിപ്പിടിക്കുമായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ലൈംഗികവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹാസനിലെ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍ രേവണ്ണ. വീഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രജ്വല്‍ രാജ്യത്തിന് പുറത്തേക്ക് കടന്നുവെന്നാണ് വിവരം. അതേസമയം പ്രജ്വലിന്റെ സെക്‌സ് വീഡിയോകള്‍ പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ചോര്‍ത്തി പുറത്തുവിട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





