20
May 2024
Wed
20 May 2024 Wed
Canada raises work hour cap for international students

ഒട്ടാവ: കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിന് പുറത്ത് ആഴ്ച്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുമതി. സപ്തംബര്‍ മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വരികയെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. നിലവില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാനാണ് അനുമതി. പഠന ചെലവുകള്‍ക്ക് ഓഫ് കാംപസ് ജോലികളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. ( Canada raises work hour cap for international students )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഡ് കാലത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള സമയ പരിധി താല്‍ക്കാലികമായി വര്‍ധിപ്പിച്ചത്. അതിന്റെ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സാധാരണ ഗതിയില്‍ ഒരു വര്‍ക്ക് ഷിഫ്റ്റ് 8 മണിക്കൂറാണെന്നതിനാല്‍ പുതിയ നിയമപ്രകാരം ആഴ്ച്ചയില്‍ മൂന്ന് പാര്‍ട്ട് ടൈം ഷിഫ്റ്റ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാം. ജോലി സമയവും പഠന സമയവും ബാലന്‍സ് ചെയ്യുന്ന രീതിയിലാണ് പുതിയ സമയ പരിധി നിര്‍ണയിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാനഡയിലെ വിദേശവിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. രാജ്യത്തെ മിനിമം വേതനം കുറഞ്ഞ നിരക്കില്‍ നിലനില്‍ത്തുന്നതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന വലുതാണ്. നിലവില്‍ 17.30 കനേഡിയന്‍ ഡോളറാണ് രാജ്യത്തെ മിനിമം വേതനം. 2022ലെ കണക്ക് പ്രകാരം കാനഡയിലെ 5.5 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ 2.26 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്.