ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചാല്‍ ഫയലുകളില്‍ ഒപ്പിടാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് സുപ്രിംകോടതി. മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.(you can’t sign files if you get bail Supreme Court to Arvind Kejriwal)
|
അരവിന്ദ് കെജ്രിവാള്‍ സ്ഥിര കുറ്റവാളിയല്ലെന്നും സുപ്രിംകോടതി ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നതിന് കെജ്രിവാളിന് ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഇടക്കാല ജാമ്യം എന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു. ജാമ്യം ലഭിച്ചാല്‍ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടില്ലെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി പറഞ്ഞു.
അതേസമയം കെജ്രിവാളിന് ജാമ്യം കൊടുക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കുന്ന തെറ്റായ സന്ദേശമായിരിക്കുമെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





