ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന 10 വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്ത് 24 മണിക്കൂറും തടസ്സമില്ലാത്ത സൌജന്യ വൈദ്യുതി വിതരണം, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തല്‍, മികച്ച ആരോഗ്യ പരിചരണ സംവിധാനം, ചൈന കൈയേറിയ ഭൂമി തിരിച്ചുപിടിക്കല്‍, അഗ്നിവീര്‍ പദ്ധതി അവസാനിപ്പിക്കല്‍, കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില ഏര്‍പ്പെടുത്തല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെജരിവാള്‍.
|
ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുകയും വീഴ്ചയുണ്ടെന്ന് കണ്ട് റദ്ദാക്കുകയും ചെയ്ത മദ്യനയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച കെജരിവാളിന് കഴിഞ്ഞദിവസമാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് കെജരിവാള്‍ കോടതിയെ സമീപിച്ചത്. ഇഡി ഇതിനെ എതിര്‍ത്തെങ്കിലും വാദം കോടതി കണക്കിലെടുത്തില്ല.
അതേസമയം ഇന്ത്യാ മുന്നണിയുമായി ചര്‍ച്ച ചെയ്യാതെയാണ് 10 വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത് എന്നതിനാല്‍ കെജരിവാള്‍ പിന്നീട് ക്ഷമാപണം നടത്തി. സമയക്കുറവ് മൂലമാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി. ഇന്ത്യാ മുന്നണിയിലെ ആര്‍ക്കും ഈ വാഗ്ദാനങ്ങളോട് എതിര്‍പ്പില്ലെന്നാണ് കരുതുന്നതെന്ന് ആപ് വക്താവ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





