18
May 2024
Mon
18 May 2024 Mon
dog infected with rabies which bites 8 persons in Muvattupuzha

മൂവാറ്റുപുഴയില്‍ എട്ടു പേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെ ചത്ത നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.(dog infected with rabies which bites 8 persons in Muvattupuzha)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നായയുടെ കടിയേറ്റ എട്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണ്. നായയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തതിനെ തുടര്‍ന്ന് ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

നഗരസഭയിലെ മുഴുവന്‍ തെരുവ് നായകള്‍ക്കും പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെ വാക്‌സിനേഷന്‍ ആരംഭിക്കുകയും ബുധനാഴ്ച പൂര്‍ത്തിയാക്കുകയും ചെയ്യും.