27
May 2024
Thu
27 May 2024 Thu
doctor suspended for doing surgery in tongue instead of finger

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൈയിലെ ആറാം വിരൽ മുറിച്ചുനീക്കുന്നതിനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ബി​ജോ​ൺ ജോ​ൺ​സ​ണെ​യാ​ണ് അന്വേഷണ വിധേയമായി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.(doctor suspended for doing surgery in tongue instead of finger)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ർ മ​ധു​ര ബ​സാ​ർ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യാണ് ചികിൽസാപിഴവിന് ഇരയായത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള­​ജി​ൽ വ്യാഴം രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. ഇതുമായി ബന്ധപ്പെട്ട് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ടു റി​പോ​ർ​ട്ട്തേ​ടി​യ​തിനെ തുടർന്നാണ് നടപടി.

നാ​ല് വ​യ​സു​കാ​രി​യു​ടെ ആ​റാം വി​ര​ൽ നീ​ക്കം ചെ​യ്യേ​ണ്ട​തി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​റു​ടെ കു​റി​പ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ സൂ​പ്ര​ണ്ടി​ന് എ​ഴു​തി​യ നോ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ കു​ടും​ബ​ത്തി​ൻറെ അ​നു​മ​തി​യോ​ടെ​യ​ല്ലെന്നാണ് ഡോക്ടർ എഴുതിയിരിക്കുന്നത്. ശ​സ്ത്ര​ക്രി​യ കൊ​ണ്ട് മ​റ്റു പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്നും ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക