ഇന്ത്യയില്‍ നിന്ന് സ്ഫോടകവസ്തുക്കളുമായി ഇസ്രായേലിലേക്ക് പോവുന്ന കപ്പലിന് പ്രവേശനം വിലക്കി സ്പെയിന്. സ്പാനിഷ് തുറമുഖത്ത് കപ്പല്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചതായി വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ അല്ബാറസ് പറഞ്ഞു. 27 ടണ്‍ സ്ഫോടകവസ്തുക്കളാണ് കപ്പലില്‍ ഉള്ളത്. മെയ് 21ന് കപ്പല്‍ തുറമുഖത്ത് പ്രവേശിക്കാനായിരുന്നു അനുമതി ചോദിച്ചത്.(Spain denies port of call to ship carrying explosives ‘from India to Israel)
|
ഹൂഥികളുടെ സ്വാധീനമുള്ള ചെങ്കടലിലൂടെയുള്ള യാത്ര ഒഴിവാക്കി എത്തുന്ന കപ്പലിനാണ് സ്പെയിന് അനുമതി നിരസിച്ചത്. ഇതാദ്യമായാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും ഇസ്രായേലിലേക്ക് ആയുധവുമായെത്തുന്ന കപ്പല്‍ തിരിച്ചറിഞ്ഞതിനാലാണ് ഇതെന്നും മന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി. ഇസ്രായേലിലേക്ക് ആയുധങ്ങളുമായെത്തുന്ന കപ്പലുകള്‍ക്ക് തുടര്‍ന്നും അനുമതി നിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യക്ക് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമില്ലെന്നും മേഖലയ്ക്ക് സമാധാനമാണ് ആവശ്യമെന്നും തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാനിഷ് കപ്പലായ മരിയാനെ ഡാനിക എന്ന കപ്പല്‍ ചെന്നൈയില്‍ നിന്നാണ് സ്ഫോടകവസ്തുക്കളുമായി ഇസ്രായേല്‍ തുറമുഖമായ ഹൈഫയിലേക്ക് യാത്ര തിരിച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമം റിപോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി ഇന്ത്യ വന്‍തോതില്‍ ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിവരുന്നുണ്ട്. 2018ല്‍ അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയില്‍ 800 ഹെര്‍മസ് ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസ് കരൊറൊപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി നിര്‍മിച്ച ഡ്രോണുകള്‍ ഗസയിലെ അധിനിവേശനീക്കത്തില് പ്രയോജനപ്പെടുത്താന്‍ ഇസ്രായേല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





