വിനോദകേന്ദ്രത്തിലെത്തിയ യുവാവിനെയും കൗമാരക്കാരിയെയും അഞ്ചംഗസംഘം നിര്‍ബന്ധിപ്പിച്ച് സെക്‌സ് ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു. അസമിലെ ബോങ്കായിഗോണ്‍ ജില്ലയില്‍ മെയ് 15നാണ് സംഭവം. ഭുമേശ്വര്‍ഹില്‍സിലെത്തിയ യുവാവിനെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും അക്രമി സംഘം ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കുകയും പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുവിക്കുകയുമായിരുന്നു.(Youth Forced To Have Sex With Minor Girl at Tourist Place and Blackmailed them With Video)
|
രംഗങ്ങള്‍ അക്രമിസംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം പെണ്‍കുട്ടിയെ ബന്ദിയാക്കിയ സംഘം യുവാവില്‍ നിന്ന് 5000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും സംഘം ഭീഷണിപ്പെടുത്തി.
യുവാവ് പുറത്തുപോയി പണം സംഘടിപ്പിച്ചെത്തി അക്രമിസംഘത്തിനു നല്‍കിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. 18ാം തിയ്യതിയാണ് സംഭവം പുറംലോകമറിയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് അക്രമികളായ ജിരന്‍ സര്‍ക്കാര്‍, സെബോറാം സര്‍ക്കാര്‍, ബില്‍റ്റു റാഭ, സുനിത് റഭ, ദലിം ബര്‍മാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





