20
May 2024
Mon
20 May 2024 Mon

നടത്തം പോലെ തന്നെ സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നതും ആരോഗ്യം നിലനിർത്താൻ നല്ലതാണ്. സാട്രോക്ക് , വിഷാദം , അര്‍ബുദം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിവായി സൈക്കിള്‍ ചവിട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ഹൃദയ രോഗം മെച്ചപ്പെടുത്തുന്നു. ഹൃദയത്തെ പൊന്നു പോലെ സൂക്ഷിക്കാന്‍ പറ്റിയ വ്യായാമമാണ് സൈക്ലിംഗ്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയാഘാത സാധ്യത കുറക്കുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടും.

അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

സൈക്ലിംഗ് ഒരു താങ്ങുള്ള വ്യായാമമാണ്. അതായത് ഇത് സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ അസ്ഥിക്കളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു.

സ്ഥിരമായ വ്യായാമം രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും അണുബാധകളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു.

സ്ഥിരമായ വ്യായാമം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മ കുറക്കാനും സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം

സൈക്കിള്‍ ചവിട്ടുന്നത് ധാരാളം കലോറി എരിയിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം കുറക്കാനും നിലനിര്‍ത്താനും അനുയോജ്യമായ ഒരു വ്യായാമമാണ്.

Benefits of Cycling, Plus Safety Tips